സ്ലേറ്റും കല്ല് പെൻസിലും കൊണ്ട് എഴുതിയ കാലം. എഴുതും മായ്ക്കും... എന്തൊരു സ്വാതന്ത്ര്യമായിരുന്നു! പിന്നെ കടലാസും പേനയും വന്നു. തെറ്റിയാൽ മായ്ക്കാൻ പറ്റില്ല. തെറ്റിയതൊക്കെ വെട്ടിക്കളഞ്ഞാൽ വേറെ കടലാസില്ല. അങ്ങനെ ബന്ധനങ്ങൾക്ക് പാളികൾ കൂടിയപ്പോൾ എഴുത്ത് മറന്നു. കമ്പ്യൂട്ടറിൽ മലയാളമെഴുതാമെന്നായപ്പോൾ മറന്നു പോയതൊക്കെ തിരിച്ച് വരുന്നത് പോലെ. അങ്ങനെ എഴുതിയും മായ്ച്ചും കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ മായ്ക്കാൻ വിട്ടൂ പോയ മണ്ടത്തരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു