Posts

Showing posts from March, 2012

Piravam

 പിറവം പഠിപ്പിച്ചത് പിറവത്ത് ഒരു ഉപതിരഞ്ഞെടുപ്പുണ്ടായി. രണ്ടു ജേക്കബുമാർ തമ്മിലായിരുന്നു മത്സരം. ഒരു മൂന്നാമനുണ്ടായിരുന്നു. സൂര്യനുദിമ്പോൾ മാത്രം വിരിയുന്ന താമര പോലെ തിരഞ്ഞെടുപ്പുകളിൽ മാത്രം കാണുന്ന ഒരു ചന്ദനലേപി. സ്വന്തം വീട്ടുകാർ പോലും വോട്ടു ചെയ്യാൻ മടിക്കുന്ന പിറവംകാരനല്ലാത്ത ചന്ദനകുമാരനെ നമുക്കു വിടാം. ഇനി രണ്ടു ജേക്കബുമാരുടെ പല്ലിടകുത്തിയൊന്നു മണപ്പിച്ചു നോക്കാം.  പേര്‌  രണ്ടും   ഒന്ന്, രണ്ടു പേരും പിറവത്തിന്റെ മക്കൾ. ജാതിയും ഒന്നു തന്നെ. ജാതി ഒന്നു കൂടെ ചൂഴ്ന്നു നോക്കിയാൽ, രണ്ടും യാക്കോബായ സഭക്കാർ. പത്രോസിനു മാത്രമെ പള്ളി പണിയാൻ ദൈവം ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുള്ളതെന്നും ഓർത്തഡോക്സുകാർ പള്ളി തുറന്നാൽ അതു പുട്ടിക്കാൻ അച്ചന്മാരുടെ കൂടെ തെരുവിലിറങ്ങാൻ തയ്യാറായി നില്ക്കുന്ന കുഞ്ഞാടുകൾ. വേണ്ടി വന്നാൽ ഒന്നോ രണ്ടോ ഓർത്തഡോക്സുകാരെ തല്ലാനോ കൊല്ലാനോ തയ്യാർ! അനൂപെന്ന ജേക്കബ് രാവിലെ എണീറ്റാലുടൻ പള്ളിയിൽ, ഉച്ചക്കുണിനു മുൻപ് പള്ളിയിൽ, കിടക്കുന്നതിനു മുൻപും പള്ളിയിൽ! യാക്കോബായിലെ വലിയ തിരുമേനി പോലും ഒരു മാസത്തിനിടയിൽ ഇത്രയും നേരം പള്ളിയിൽ പോയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. അനൂപല്ല