Posts

Showing posts from February, 2011
കണ്ണൂർ, അന്നും ഇന്നും എന്നും ഒരു കഞ്ഞിരപ്പള്ളിക്കാരൻ സുഹ്രുത്ത് വെട്ടിനുറിക്കിയ ശരീരഭാഗങ്ങളുടെ കുറെ പടങ്ങൾ ഒരു അടിക്കുറുപ്പോടെ എനിക്കയച്ചു തന്നു. ആ അടിക്കുറുപ്പാണ്‌ ഇതെഴുതാനെന്നെ പ്രേരിപ്പിച്ചത്. സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്‌ ഈയിടെയായി കണ്ണൂരിൽ നിന്ന് വരുന്നത്. സംസ്കാരമുള്ളവർ ഇപ്പോൾ കേരളത്തിൽ കുറവായതു കൊണ്ട് ഇതു കണ്ടും കേട്ടും ഞെട്ടാൻ സാധുക്കളായ കുറച്ച് ടിവി പ്രേക്ഷകർ മാത്രം. അറുങ്കൊലകളുടെ പല ആംഗിളുകളിൽ ഉള്ള ചിത്രങ്ങൾ മത്സരിച്ച് ചാനലുകൾ കാണിക്കുമ്പോൾ ഇതു കണ്ട് പാവം സാധാരണക്കാരൻ ഒന്നു ഞെട്ടുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഈ കൊലകൾ ഇന്നോ ഇന്നലെയൊ തുടങ്ങിയതാണോ? രാവിലെ സ്കൂളിലേക്കു പോകുമ്പോൾ വഴിയോരത്ത് ചോരയിൽ കുളിച്ച് ചിതറിക്കിടക്കുന്ന കുറെ ശവങ്ങൾ; ഒരു ഏഴു വയസുകാരന്റെ മനസ്സിലന്നേറ്റ ആ മുറിവ് ഇപ്പ്പ്പോഴും മാറാതെ കിടക്കുന്നു. കമ്മ്യുണിസ്റ്റുകാരുടെ ബലത്തിൽ കുടിയൊഴിഞ്ഞു പോകാതിരുന്ന കുറെ പാവം കുടി യാ   ന്മാരുടെ ശവങ്ങളായിരുന്നു അതെന്ന് പിന്നീടാണ്‌ ഞാനറിഞ്ഞത്. പിറ്റേ ദിവസം മനോരമയുടെ രണ്ടമത്തെ പേജിൽ പടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വാർത്തയിലതൊതുങ്ങി. അന്നവിടെ മരിച്ചവർ