കണ്ണൂർ, അന്നും ഇന്നും എന്നും


ഒരു കഞ്ഞിരപ്പള്ളിക്കാരൻ സുഹ്രുത്ത് വെട്ടിനുറിക്കിയ ശരീരഭാഗങ്ങളുടെ കുറെ പടങ്ങൾ ഒരു അടിക്കുറുപ്പോടെ എനിക്കയച്ചു തന്നു. ആ അടിക്കുറുപ്പാണ്‌ ഇതെഴുതാനെന്നെ പ്രേരിപ്പിച്ചത്.


സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്‌ ഈയിടെയായി കണ്ണൂരിൽ നിന്ന് വരുന്നത്. സംസ്കാരമുള്ളവർ ഇപ്പോൾ കേരളത്തിൽ കുറവായതു കൊണ്ട് ഇതു കണ്ടും കേട്ടും ഞെട്ടാൻ സാധുക്കളായ കുറച്ച് ടിവി പ്രേക്ഷകർ മാത്രം. അറുങ്കൊലകളുടെ പല ആംഗിളുകളിൽ ഉള്ള ചിത്രങ്ങൾ മത്സരിച്ച് ചാനലുകൾ കാണിക്കുമ്പോൾ ഇതു കണ്ട് പാവം സാധാരണക്കാരൻ ഒന്നു ഞെട്ടുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഈ കൊലകൾ ഇന്നോ ഇന്നലെയൊ തുടങ്ങിയതാണോ?


രാവിലെ സ്കൂളിലേക്കു പോകുമ്പോൾ വഴിയോരത്ത് ചോരയിൽ കുളിച്ച് ചിതറിക്കിടക്കുന്ന കുറെ ശവങ്ങൾ; ഒരു ഏഴു വയസുകാരന്റെ മനസ്സിലന്നേറ്റ ആ മുറിവ് ഇപ്പ്പ്പോഴും മാറാതെ കിടക്കുന്നു. കമ്മ്യുണിസ്റ്റുകാരുടെ ബലത്തിൽ കുടിയൊഴിഞ്ഞു പോകാതിരുന്ന കുറെ പാവം കുടി യാ ന്മാരുടെ ശവങ്ങളായിരുന്നു അതെന്ന് പിന്നീടാണ്‌ ഞാനറിഞ്ഞത്. പിറ്റേ ദിവസം മനോരമയുടെ രണ്ടമത്തെ പേജിൽ പടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വാർത്തയിലതൊതുങ്ങി. അന്നവിടെ മരിച്ചവർ നല്‌, കയ്യൊ കാലോ നഷ്ടപ്പെട്ടവർ പന്ത്രണ്ട്; കൊന്നവർ കോൺഗ്രസ്സുകാരാകുമ്പോൾ മനോരമക്കത് വാർത്തയല്ലാതായി തീരുന്നു. ഇതു പോലെ നരഹത്യ കേരളത്തിലങ്ങോളമിങ്ങോളം ഒരു ചെറിയ രാഷ്ട്രീയ കലാപരിപാടിയായി നടന്നു പോന്നിരുന്നു. അതൊന്നും സെൻസേഷണലൈസു ചെയ്യാനന്നു ചാനലുകളില്ലായിരുന്നു. 


പിന്നെ കണ്ണൂരിന്റെ കഥ; കോൺഗ്രസ്സുകാർ പണ്ട് തല്ലാൻ വേണ്ടി പാലയിൽ നിന്നും വാടക ഗുണ്ടകളെയിറക്കിയിരുന്നതു പോലെയാണ്‌ കമ്മ്യുണിസ്റ്റുകാർ കണ്ണൂരിൽ നിന്നും കുട്ടിസഖാക്കളെയിറക്കിയിരുന്നത്. അങ്ങനെ തല്ലിയും കൊണ്ടും വളർന്നു വന്ന ഗുണ്ടകളിലൊന്ന് പില്ക്കാലത്ത് കേരള കമ്മ്യുണിസ്റ്റു പാർട്ടിയുടെ ജനറൽസെക്രട്ടറിയായി തീർന്നു. അങ്ങനെ വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിയാണ്‌ കണ്ണൂരിൽ. പിന്നെയെങ്ങനെ അവിടെ സമാധാനമുണ്ടകും? പക്ഷെ കണ്ണൂർക്കാർക്കിതൊന്നും ഒരു പുത്തരിയല്ല. കാഞ്ഞിരപ്പള്ളിക്കാരന്‌ കാലത്തെ പഴങ്കഞ്ഞി കുടിച്ചില്ലെങ്കിൽ നേരം വെളുക്കാത്തതു പോലെയാണ്‌, കണ്ണൂർകാരന്‌ സൂര്യനസ്തമിക്കണമെങ്കിൽ ഒരാളെയെങ്കിലും തല്ലണം. വടക്കൻ വീരഗാഥകൾ കേട്ടു വളർന്ന വളുവനാട്ടുക​‍ാർ, കൊന്നും കൊല്ലിച്ചും ആ പാരമ്പര്യമിപ്പോഴും കാത്തു സൂക്ഷിക്കുന്നു, അത്ര തന്നെ!


നാട്ടിലെ ചെറ്റത്തരങ്ങൾക്കും അഴിമതികൾക്കും മുഴുവൻ കാവൽ നില്ക്കുന്ന കോൺഗ്രസ്സിന്‌ വോട്ടു ചെയ്യുന്നത് ഇതു പേടിച്ചാണെങ്കിൽ നിങ്ങളുടെയൊക്കെ ഓർമ്മക്കുറവ് കോൺഗ്രസ്സിനൊരനുഗ്രഹമാണ്‌. പുന്നപ്രകായലിലും പമ്പയാറ്റിലും ഒരിക്കലൊഴുകിയിരുന്നത് വെള്ളമല്ലായിരുന്നു, സാധുക്കളായ കമ്മ്യുണിസ്റ്റുകാന്റെ ചോരയായിരുന്നു. ഒരു കൊടുങ്കറ്റു പോലെ കേരളം പ്രതികരിച്ചു, അന്ന് കാഞ്ഞിരപ്പള്ളിക്കാരും കമ്മ്യുണിസത്തിനു കുത്തി. പക്ഷെ അമേരിക്കൻ സാമ്രജ്യവാദികളുടെ സഹായത്തോടെ മെത്രാന്മാരും നായന്മാരും ചേർന്നത് തല്ലിത്തകർത്തില്ലേ? കോൺഗ്രസ്സിന്റെ സഹായത്തോടെ അന്നു മുളച്ചു വന്ന മത തീവ്രവാദമിപ്പോൾ പുതിയ കാഷയ വേഷത്തിൽ കണ്ണൂരിൽ അറുങ്കൊല നടത്തുന്നത്. കാലം ഇതും മറക്കും, നമ്മുക്ക് കോൺഗ്രസ്സിന്‌ വോട്ടു ചെയ്യണ്ടതല്ലേ? ആൾസ്യമെർസ് രോഗത്തിന്‌ മരുന്നു കണ്ടു പിടിക്കാത്തത് കോൺഗ്രസ്സുകാർക്കൊരനുഗ്രഹമാണ്‌.


- ചെറിയാൻ 


Comments

Popular posts from this blog

കമ്മ്യുണിസത്തിന്‌ ഇനിയെന്തു പറ്റാൻ?