Posts

Showing posts from April, 2012

കമ്മ്യുണിസത്തിന്‌ ഇനിയെന്തു പറ്റാൻ?

Image
ഞാനറിഞ്ഞ കമ്മ്യുണിസവും എനിക്ക് കാണിച്ചു തന്ന ഒരുതരം പ്രാവർത്തിക കമ്മ്യുണിസവും എന്നെ സ്വാധീനിച്ച സഖാക്കളും എന്റെ യുക്തിചിന്തയും കാലഹരണപ്പെടുന്നുവെന്ന തോന്നലാണ്‌ ഈ ചിന്താശകലത്തിന്റെ ഉറവിടം. സ്ഥലം കുമരകത്ത് വേമ്പനാട്ടുകായലിലേക്കു തള്ളി നില്ക്കുന്ന തുരുത്തിലെ കള്ളൂഷാപ്പ്, ഏകദേശം 25 വർഷങ്ങൾക്ക് മുൻപ്, മാസത്തിന്റെ ഒന്നാമത്തെ വെള്ളിയാഴ്ച. കിട്ടിയ 500 രൂപ മാസശമ്പളം ജനനന്മക്കു വേണ്ടി ചിലവഴിക്കാൻ ഒത്തു കൂടിയ റെസിഡൻസ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അടിമവർഗത്തിന്റെ ഒരു ചെറിയ കൂട്ടം. ഒരു കുടം കള്ളും അതിനൊപ്പം കപ്പയും കക്കയിറച്ചിയും അകത്തു ചെന്നപ്പോൾ പല്ലു പറിക്കുന്ന അടിമയൊരു ചോദ്യം “വാട്ടീസ് ദിസ് കമ്മ്യുണിസം?”. കമ്മ്യുണിസമെന്താണെന്ന്   എക്സ്പ്ലേൻ  ചെയ്യാൻ എണീറ്റുനില്ക്കുകയും അടുത്തിരുന്ന വേരൊരു അടിമയുടെ തലയിൽ വാളുവെക്കുകയും ഒരുമിച്ചായിരുന്നു. അതിനു ശേഷം ഇതുവരെ കമ്മ്യുണിസത്തെക്കുറിച്ച്   എക്സ്പ്ലേൻ   ചെയ്യാൻ ഞനെണീറ്റു നിന്നിട്ടില്ല, ആരും നില്ക്കാൻ സമ്മതിച്ചിട്ടുമില്ല. എന്നാലിപ്പോൾ എന്തിനേയും ഒരു മടിയും കൂടാതെ അധിക്ഷേപിക്കാനും ആധികാരികമായി വിശകലനം ചെയ്യാനും ഒരു  പീ റ കമ്പ്യൂട്ടറുണ്ടെങ്